Va. Manikandan
ഈ തീവണ്ടിയുടെ
പതിനൊന്നാമത്തെ പെട്ടിയുടെ
താഴെ
ദേഹം കത്രിക്കപ്പെട്ടു കിടക്കുന്നു
പച്ചക്കുപ്പായം ഇട്ടയാള്‍.

കഴിഞ്ഞ തീവണ്ടിയില്‍ വീണയാള്‍ എന്നു ചിലര്‍
പാളത്തില്‍ കാല്‍ പെട്ടതാണെന്നു ചിലര്‍
ചിലര്‍ ആത്മഹത്യയാണെന്നു പറഞ്ഞു.

ഏതാനും ആളുകള്‍ അവനോടും
ശേഷമാളുകള്‍ അവന്റെ കുടുംബത്തോടും
സഹതാപം രേഖപ്പെടുത്തി

റെയില്‍വേ നഷ്ടപരിഹാരം കൊടുക്കുമായിരിക്കും
എന്നു പറഞ്ഞു
ചുവന്ന ബനിയനിട്ടയാള്‍

ഈ വാക്കുകളൊക്കെ
ഉത്തരമില്ലാത്ത കടങ്കഥകള്‍
എന്നു പറഞ്ഞ്‌
വര്‍ത്തമാനപത്രം വിടര്‍ത്തി.