Yuvan. M
ആളില്ലാത്ത വീട്ടില്‍
ചായയ്‌ക്കിട്ട വെള്ളം
തിളച്ചുമറിയുമ്പോള്‍
എന്നോ വീണ കടവായിലെ പല്ല്‌
മാങ്ങപോലെ പുളിക്കുമ്പോള്‍
ഭാഷയറിയാത്ത നാട്ടില്‍
വേണ്ടതിനെ ചൂണ്ടിക്കാട്ടിയിട്ട്‌
കാത്തിരിക്കുമ്പോള്‍
മുട്ടിലെ വേദന വകവയ്‌ക്കാതെ
കുന്നില്‍ കയറി
ആകാശത്തെ കുടിക്കുമ്പോള്‍
കാഴ്‌ചശാലയില്‍ ഉറങ്ങുന്ന പുലി
പതുക്കെ കണ്ണു തുറന്നു നോക്കുമ്പോള്‍
സംഭോഗത്തിന്റെ മുനയിലേക്ക്‌
മുറുക്കിച്ചെന്ന കയറ്‌
മറുവശത്തേക്കു ചുറ്റി തളരുമ്പോള്‍
ചിതയിലെ പുക
വളയങ്ങളായി പൊന്തുന്നത്‌
മനസ്സില്‍ കണ്ടുകൊണ്ട്‌
തിരിഞ്ഞുനോക്കാതെ മടങ്ങുമ്പോള്‍

ഇത്‌ ഇന്നാണോ
മറ്റൊരു നാളാണോ
എന്നു ഞാന്‍ ഭ്രമിക്കുന്നുണ്ട്‌.
കൊളുത്തിയ സിഗരറ്റിന്റെ പുക
രൂപമില്ലാതെ പുറത്തുവന്ന്‌
കാറ്റില്‍ മുമ്പോട്ടുപോയി
പിരിഞ്ഞ്‌ ഇല്ലാതാവുന്നു.
...................................................
മൊഴിമാറ്റം: ജയമോഹന്