Santhosh Alex
പുതിയതൊന്നും
സന്തോഷം നല്‍കുന്നില്ല
പഴയതൊന്നും
ദുഃഖം നല്‍കുന്നില്ല

ദുഃഖത്തിന്‍ ദുഃഖത്തെക്കുറിച്ച്
അറിയുവാനായി
ദുഃഖത്തിനു കവിതയില്‍
ഇടംകൊടുത്തു

സുഖം എത്തിയാലേ
ദുഃഖം യാത്ര പറയൂ
സുഖത്തിന്‍ വരവ്
താല്‍ക്കാലികമാണ് എന്നത്
ദുഃഖമല്ലേ?