Siddiha. P.S
സൂര്യന്റെ ചോരയുണങ്ങിയ
മാനത്ത്‌
എന്റെ സ്വപ്‌നങ്ങള്‍
ചിതറിക്കിടക്കുന്നത്‌ ഞാന്‍ കണ്ടു
പലവീടിന്റെയും
അകത്തളങ്ങളില്‍
ഒരു ചോര മണം
തങ്ങി നില്‍ക്കുന്നതായും....

ഒന്നിനെപ്പറ്റിയും ചോദിച്ചേക്കരുത്‌
വല്ലാതെ സ്‌നേഹിച്ചത്‌
`വല്ലാത്ത സ്‌നേഹ'മായതും
വേദന കൊണ്ടുണ്ടായ
വെറുപ്പായതും....
ഒന്നും ചോദിച്ചേയ്‌ക്കരുത്‌

ഉള്ളില്‍ വലിഞ്ഞു മുറുകുന്ന
നിങ്ങളുടെ
ഒരായിരം ചോദ്യങ്ങള്‍ക്ക്‌
മറുചോദ്യമായി
ഞാന്‍
ജീവിച്ചു തുലയ്‌ക്കും