Siddiha. P.S
ഇടയ്‌ക്കിടെ
ഒരു കടന്നല്‍
കടന്നു വരാറുണ്ട്‌
ഒരിക്കലും നോവിച്ചിട്ടില്ല
പക്ഷെ
ശല്യമായിത്തോന്നി

അടിച്ചോടിച്ചിട്ടും
വരവ്‌ നിര്‍ത്തിയില്ല
തീവെച്ച്‌ പേടിപ്പിച്ചിട്ടും
ഭയന്നില്ല.
ഓരോ തവണയും
ഞാനതിന്റെ മുന്നില്‍
തോറ്റു തുന്നം പാടി
അതിന്റെ വരവ്‌

എന്റെ ഉറക്കം കെടുത്തി
എന്റെ തലയ്‌ക്കു ചുറ്റും വട്ടം കറങ്ങി
എന്നെ ഭ്രാന്തു പിടിപ്പിച്ചു
.............................................

ഞാന്‍ തോല്‍വി സമ്മതിച്ചു
ഒന്നുമെന്നെയിപ്പോള്‍ ശല്യപ്പെടുത്തുന്നില്ല
ഉറുമ്പിനും
കൊതുകിനും
തേനിച്ചയ്‌ക്കും
കടന്നലിനും ശല്യമില്ലാതെ ഞാനും......

ഇനി നീ വന്നാലും
എനിക്ക്‌ ദേഷ്യം വരില്ല
എന്നെ നോവിക്കാതെ, ശല്യപ്പെടുത്താതെ
നീ വന്നു പൊയ്‌ക്കൊള്ളൂ.