Siddiha. P.S
അവളാര്‍ക്കും മകളല്ല
അമ്മയല്ല; ഭാര്യയല്ല
സോദരിയെന്നും
ആരും വിളിച്ചിട്ടില്ല

അവള്‍ക്കെന്നും
യൗവനമാണ്‌;
നിങ്ങളെത്ര കലണ്ടര്‍
ചപ്പിലെറിഞ്ഞാലും

വെളുത്ത മുടികള്‍
കറുപ്പിച്ച്‌
നിങ്ങള്‍ വരുന്നതും കാത്ത്‌
അവളിരിക്കുന്നു.