Siddiha. P.S
ചിലരങ്ങനെയാണ്‌
ഫോട്ടോയിലെന്ന പോലെ
ചിരി മായ്‌ക്കാതെ
തിരിച്ചൊന്നും പറയാതെ
ജീവച്ഛവങ്ങള്‍

ഇത്‌
നോക്കുകുത്തികള്‍
വാഴുന്ന കാലം
ആരോടാ എല്ലാം ഒന്നു പറയുക
ആരുമില്ല കേള്‍ക്കാന്‍.

വെട്ടി നിരത്തുമ്പോഴും
എന്റെ തളിരുകള്‍
പതിന്മടങ്ങ്‌ വളരുന്നു
വിത്തുകളെന്റെ മണ്ണില്‍ വിയര്‍ക്കുന്നു.

നിനക്ക്‌ ഹൃദയമുണ്ടോ?
നീയെന്നെ പ്രണയിക്കുമോ?
എന്നെ കേള്‍ക്കാനെങ്കിലും?
ഒരിക്കലെങ്കിലും ഞാനൊന്നു ചിരിച്ചോട്ടെ.
ഇല്ലെങ്കിലും എനിക്കൊരു പ്രശ്‌നമേയില്ല
`വേശ്യ'യ്‌ക്കു പുല്ലിംഗമില്ലാത്തതുപോലെ;
`കന്യക'യ്‌ക്കും...