NIKOLA MADZIROV
ഛായാപടങ്ങളില്‍നിന്ന്‌
കുട്ടിക്കാലം തിരിച്ചുപിടിക്കുക

പറന്നുകൊണ്ടിരിക്കുന്ന പക്ഷിക്കൂട്ടംപോലെ
പരക്കുകയും ചുരുങ്ങുകയും ചെയ്യുന്ന
നിശ്ശബ്ദത കൈമാറുക

ആയുര്‍രേഖയിലൂടെ
തുള്ളിയായിറ്റുന്ന ആ മഞ്ഞുരുള
ഉള്ളംകൈയ്യില്‍ത്തന്നെ കരുതുക

പ്രാര്‍ത്ഥന
ചുണ്ടനക്കാതെ ചൊല്ലുക
പൂപ്പാത്രത്തില്‍ വീഴുന്ന
വിത്തുകളാകട്ടെ വാക്കുകള്‍

നിശ്ശബ്ദത പ ിക്കുന്നത്‌
ഗര്‍ഭപാത്രത്തില്‍വെച്ചാണ്‌

അര്‍ദ്ധരാത്രി കാണിക്കുന്ന
ഒരു ഘടികാരത്തിന്റെ
വലിയസൂചിയാവുക
ചെറിയ സെക്കന്റുകള്‍ പെട്ടെന്നു
നിങ്ങളെ മറികടന്നുപോകും.