NIKOLA MADZIROV
ഋതുഭേദങ്ങളുടെ,
ഒരിടവേളയില്‍വെച്ച്‌
ഞാന്‍ നിന്നെ കണ്ടെത്തും

കുട്ടികളെ നടക്കാന്‍ കൊണ്ടുപോയ-
തൊഴിലാളികളുടെ കാന്റീനിലെ
എച്ചില്‍പ്പാത്രങ്ങള്‍പോലെ
മനുഷ്യര്‍ തിരിച്ചെത്തുന്ന-
ഒരിടവേളയില്‍.

നമ്മുടേത്‌ ഒരു മതമല്ല
ആരും നമ്മുടെ വിശുദ്ധപുസ്‌തകത്തെ
വിശ്വസിക്കുന്നുമില്ല

നമ്മുടെ നോട്ടങ്ങള്‍
അന്യരുടെ പ്രാര്‍ത്ഥനയും
ചായുന്നവെളിച്ചവും കടത്തിവിടുന്ന
തിരശ്ശീലയുടെ മറവില്‍
ഒളിഞ്ഞിരിക്കുന്നു

ഇരുളില്‍ നാം കെട്ടിപ്പുണരുമ്പോള്‍
തൊടുമോ ഒരു മാലാഖ നമ്മെ?
മെഴുതിരി കൊളുത്തിക്കൊണ്ട്‌
ഉദ്‌ഘോഷിക്കുമോ നമ്മുടെ രാജ്യത്തെ?

കത്തിത്തീര്‍ന്ന ഒരു തീപ്പെട്ടിക്കൊള്ളിയിലെ
തൊട്ടാല്‍ പൊടിഞ്ഞുപോകുന്ന
തിളക്കമാണ്‌ നാം.