K.A.Jayaseelan
കോാാാാഴി!
കോഴികോഴികോഴികോഴികോഴി!
കോഴിയോടിച്ചു പിടയെപ്പിടപറ-
ന്നേറിയാത്തിണ്ണയില്‍ വെച്ച പാത്രങ്ങളെ
തട്ടിയുരുട്ടിയുടച്ചു

നിന്‍ ലൈംഗികം!

കോാാാാഴി!
കോഴികോഴികോഴികോഴികോഴി!

കോഴി നീ കൊണ്ടുവരിക സാന്ദര്‍ഭികം
വീണ്ടും, വരച്ച വരകളില്‍ നീങ്ങുന്ന
നാള്‍കളില്‍-
എന്റെ നിമിഷം നിമിഷത്തൊ-
ടൂര്‍ജ്ജം ജനിപ്പിച്ചുകൊണ്ടു തൊടീക്കുക.
എന്റെ സമയം മിഴിവുറ്റതാക്കുക.