Ram Mohan Paliyath
പുഴയിലെ വെള്ളം അത് ചുമന്നെത്തും
കുഴലുകള്‍ പോലെ വിശുദ്ധമെങ്കിലും
നഗരരാത്രികള്‍ പൊറുക്കും വീടിന്റെ
തലയ്ക്കുമോളിലെ ചെറുവാട്ടര്‍ട്ടാങ്കി-
ന്നകം മനസ്സുപോല്‍ മലിനമാണെങ്കില്‍
പൊരിയും ദാഹമേ, എരിയും വേനലില്‍
കരിഞ്ഞു നീ വീണു മരിച്ചു പോയെങ്കില്‍