Adonis
സ്വന്തം ചരിത്രത്തിന്റെ പേരില്‍
ചളി ഗോപുരത്തില്‍ കുഴഞ്ഞ നാട്ടില്‍
വിശപ്പിന്റെ കരാളതയില്‍
അവന്‍ സ്വന്തം നെറ്റി തിന്നു.
മരിച്ചു.
അതെന്തിനാലെന്ന്‌ കാലവും
പ്രകൃതിയും കണ്ടെത്തിയില്ല.
അവന്‍ അറ്റമില്ലാത്ത മുഖംമൂടി
പാട്ടുകള്‍ക്ക്‌ പിന്നിലാണ്‌ മരിച്ചത്‌.
കൂറുള്ള ഒറ്റ വിത്ത്‌
അവന്‍ കൊണ്ടു നടന്നത്‌
ജീവിതത്തിന്റെ ആഴത്തില്‍
സ്വയം കുഴിച്ചിട്ടായിരുന്നു.

..............................
മൊഴിമാറ്റം : വി. മുസഫര്‍ അഹമ്മദ്

കൂടുതല്‍ കവിതകള്‍