Lal K
നിഴല്‍ക്കൂട്ടുപോലുമില്ലാത്ത നേരം
നിരാലംബമെങ്കിലും
നിവര്‍ന്നുനിന്നുകത്തുന്ന മെഴുതിരിയായി
ഉരുകിയൊലിക്കുന്നേരം.......

പടിഞ്ഞാട്ട് നിഴല്‍ക്കൈ നീട്ടിയാല്‍
പ്രഭാതത്തെ തൊടാം
കിഴക്കോട്ടായാല്‍
സായന്തനത്തേയും.

പാദങ്ങള്‍
പറിച്ചുവയ്ക്കാനാവില്ലെന്നതാണ് പ്രശ്നം.
എങ്കിലും ഒരു നിലപാടുണ്ടല്ലോ എന്ന സമാധാനം
ഉച്ചിയില്‍ വീണ തീജ്വാലയില്‍
നില്‍ക്കുന്നിടത്തുതന്നെ
ഉരുകിത്തീരാനാണ് വിധി..

കൂടുതല്‍ കവിതകള്‍