Harold Pinter
മാര്‍ദ്ദവമുള്ള വിരലുകള്‍
എന്റെ കഴുത്തില്‍ തൊട്ടപോലെ തോന്നി;
ആരോ എന്നെ ഞെരിക്കുകയാണെന്നും.

മരവിച്ചതെങ്കിലും
മധുരമുള്ള ചുണ്ടുകളാല്‍
ആരോ എന്നെ ചുംബിക്കുന്നതുപോലെ.

എന്റെ അസ്ഥികള്‍
പൊട്ടിപ്പൊളിയുകയാണോ?
ഞാനാ കണ്ണുകളിലേയ്ക്കു നോക്കി.

എനിക്കു പരിചിതമായ മുഖം;
പ്രസന്നമെങ്കിലും ഭയാനകം.

ചിരിയില്ല; വിഷാദവുമില്ല
തുറിച്ച കണ്ണുകള്‍
വിളറിവെളുത്ത തൊലി.

അതു ചിരിച്ചില്ല, ഞാന്‍ കരഞ്ഞുമില്ല
കൈയുയര്‍ത്തി അതിന്റെ കവിളില്‍
ഞാന്‍ തൊട്ടു.