Sindhu Menon
പുരമേയാനൊരുങ്ങുമ്പോള്‍
ചിതലരിച്ച്
ചുക്കിലി പിടിച്ച
കഴുക്കോലുകള്‍
കൂടുതലും അടുക്കളപ്പുറത്ത്.

വെള്ള തേക്കുമ്പോള്‍
കരിയും കറയുമേറെ
പുറംചുമരുകളില്‍.

നിലം ചാന്തിടുമ്പോള്‍
വടക്കാറതന്നെയേറെ
നിറം മങ്ങിയതും
പൊട്ടിപ്പൊളിഞ്ഞതും.

എന്നാല്‍,
തേച്ചുമിനുക്കാന്‍
അതിലൊക്കെ പണിപ്പെട്ടത്
ഉമ്മറത്തെ ചാരുകസേരയിലെ
മെഴുക്കുപുരണ്ട
കറുത്ത തലയടയാളമായിരുന്നു.