Hareesh Meenashru
നീ പൂവിറുത്തു
ഞാന്‍ സുഗന്ധവും.

നീ പാദുകങ്ങള്‍ ഊരി
ഞാന്‍ പാതയും.

നീ പട്ടുടയാടകള്‍ ഉരിഞ്ഞു
ഞാന്‍ ചര്‍മ്മവും.

ഇപ്പോള്‍ പ്രകാശിക്കുന്നത്
പ്രേമം മാത്രം.

............................................................................................
മൊഴിമാറ്റം: വി എം ഗിരിജ, അന്‍വര്‍ അലി, പി പി രാമചന്ദ്രന്‍