Raman. P
വെയില്‍ വെട്ടിത്തിളങ്ങുന്നു
താഴ് വാരത്തോളം

മലമുടിവക്കത്തൊരു
മരക്കൊമ്പത്ത്
കുരങ്ങന്മാര്‍ വാലുംതൂക്കി
നിരന്നിരിപ്പൂ

അഗാധതകളെയെല്ലാം
ഒരു കുരങ്ങിന്‍
മനംപോലെന്‍ മനമിപ്പോള്‍
വരിക്കുമെങ്കില്‍

കുരങ്ങന്മാരിളിക്കുമ്പോള്‍
തിരിച്ചിളിച്ച്
കുരങ്ങന്മാരടുക്കുമ്പോള്‍
വടിയുലച്ച്

കടല, തീപ്പെട്ടി, ബീഡി
നിരത്തിവെച്ച്
നാടുതെണ്ടിത്തെണ്ടിയെത്തു-
മെന്നെയും കാത്ത്
ആത്മഹത്യാമുനമ്പത്തീ
കടലക്കാരന്‍.