Rafeek Ahammed
എപ്പോഴായിരുന്നു സംഭവം?
ഓഹോ, കഷ്ടമായിപ്പോയി
നല്ലവനയാരുന്നു
കഴിഞ്ഞയാഴ്ചകൂടി കണ്ടതായിരുന്നെന്നേ
ഇതിനുമുമ്പ് അറ്റാക്കു വന്നതായി കേട്ടിട്ടില്ലല്ലോ
ഒരു സ്മാളുപോലും അടിക്കാത്ത ആളാണ്
മനുഷ്യന്റെ കാര്യമല്ലേ, എന്തു പറയാനാ
വേണ്ടപ്പെട്ടവരെയെല്ലാം അറിയിച്ചല്ലോ
ശരി, നമ്മുടെ ആളുകളെ ഞാന്‍ വിളിച്ചേക്കാം
എഞ്ചിനീയറിങ്ങിനു പ ിക്കുന്ന മകന്‍ എത്തിയോ?
എത്ര മണിക്കാണെടുക്കുന്നത്?
ശരി, ഞാനവിടെയെത്താം
ഓക്കെ, വെയ്ക്കട്ടെ.

ഹോ!
ഈ സെല്‍ഫോണിന്റെ മെമ്മറി ഫുള്ളാണ്
ഏതായാലും ഒരു നമ്പര്‍ ഡിലിറ്റ് ചെയ്യാമല്ലോ.