Harold Pinter
പ്രഭാതം മേഘാവൃതമായിരിക്കും.
നല്ല തണുപ്പുണ്ടാകുമെങ്കിലും
പകല്‍ മൂക്കുന്നതോടൊപ്പം
വെയില്‍ പരക്കും.
സായാഹ്നം വരണ്ടതും
ചൂടുള്ളതുമായിരിക്കും.
രാത്രി ചന്ദ്രനുദിച്ചാല്‍
തെളിച്ചമുള്ള നിലാവുണ്ടായിരിക്കും.
നേരിയ കാറ്റുണ്ടാകും
എന്നാല്‍ അര്‍ദ്ധരാത്രിയോടെ
അതു കഴിയും.
അനന്തരം
ഒന്നുംതന്നെ സംഭവിക്കില്ല,
ഇത്‌ അവസാനത്തെ പ്രവചനമാണ്‌.