Muraleedharan. T.K
ഉടല്‍ നിറയെ
വെയില്‍മുദ്രയിട്ട പാല്‍ക്കാവടി
ഗതാഗതക്കുരുക്കുകളേയും
വെളിച്ചങ്ങളേയും മറികടന്ന്‌
റോഡിലൂടെ ഒഴുകി.

ശ്രീ തിരുച്ചെമ്പൂര്‍ കാര്‍ത്തികേയന്‍ കോവില്‍.
നൂറ്റിയൊന്നു കരിങ്കല്‍പ്പടവുകള്‍
ഓടിയോടിക്കയറി.
മുംബൈയിലെ മുരുകനെ വണങ്ങാന്‍
പഴനിമലയില്‍നിന്നെത്തിയ കാറ്റ്‌.
അതു കാര്‍മേഘങ്ങളെ
നഗരപ്രദക്ഷിണം വെപ്പിച്ചു.
തണുപ്പിച്ചു.

പൊടുന്നനെ മഴ പെയ്‌തു.
ലക്ഷ്‌മിയും സരസ്വതിയും
ശ്രീവള്ളിക്ക്‌ അനുഗ്രഹങ്ങള്‍
ചൊരിയുകയായിരുന്നു.
മണ്ഡപം ചോര്‍ന്നൊലിച്ചു.
മയില്‍വാഹനം
നനഞ്ഞ പീലികള്‍ കുടഞ്ഞു.