Harold Pinter
ഹാലേലുയ്യ!
പറ്റിച്ചു,
ഞങ്ങളവരെ തൂറ്റിച്ചു.
അവരുടെ ചന്തിക്കുതന്നെ
ഞങ്ങള്‍ തീട്ടമെറിഞ്ഞു;
മുഖത്തേക്കും.

ഹാലേലുയ്യ
നല്ലകാലത്തിങ്കര്‍ത്താവിന്‌ സ്തുതി.
ശ്വാസം പിടിച്ചുകൊണ്ട്‌
തീട്ടം തിന്നുകയാണവര്‍.
അവരുടെ വൃഷണങ്ങള്‍
ഞങ്ങളാ നശിച്ചമണ്ണില്‍ത്തന്നെ
വലിച്ചെറിഞ്ഞു.
പണിപറ്റിച്ചു.

ഇനി നീ ഇങ്ങോട്ടുവാ
എന്റെ ചുണ്ടില്‍ ഒരുമ്മതാ.