Subha. G.S
തേടിവന്ന
കൌതുകത്തിനുമുന്നില്‍
ഒരുറവയായി
വെളിപ്പെടുത്തി

ലാളനങ്ങളേറ്റ്
തെളിമയോടെ
താണൊഴുകി

പുളകംകൊള്ളിച്ച
മഴത്തുള്ളികള്‍
തള്ളിവന്ന
വിഴുപ്പുകള്‍
ഒരുപോലെയേറ്റുവാങ്ങി

പിന്നെപ്പിന്നെ
ഒരുമിച്ചുവരച്ച
കരിനീലചിത്രങ്ങള്‍
മാഞ്ഞുതീരുംമുമ്പേ
നനവുണക്കുന്ന
മണലുകളും കടന്ന്
നിത്യേന
കുരുക്കുകളഴിച്ചും
ഇടയ്ക്കിടെ
ചുഴികളൊരുക്കിയും
മറ്റൊരാളായി

ഇന്ന്
ഏതു കരയിലേയ്ക്കും
തിരയിളക്കിച്ചെല്ലുന്ന
മഹാസമുദ്രം