Santhosh Alex
ഇതു
ഒരുതരം വേഷപ്പകര്‍ച്ചയല്ലെ?

അരങ്ങില്‍
ആടുന്ന കലാകാരന്നും
ഒരുങ്ങിയിരുന്നല്ലൊ?

എന്നിട്ടുമെന്തേ
അവനെപ്പോല്‍
നമുക്ക് ആടാന്‍ പറ്റാത്തത്?

നമ്മള്‍ ഒരുങ്ങിയതു പോലെ
അവന്‍ ഒരുങ്ങിയിരുന്നെങ്കില്‍
അവനു നമ്മളെപ്പോലെ
ദിവസേന
ഒരുങ്ങേണ്ടിവന്നേനേ!