Tony. K.R
അല്‍പം വൈകിപ്പോയി
എങ്കിലും എഴുതാതിരിക്കാനാവില്ല
മാറാടിനെപ്പറ്റി

മാറാട്‌ ഒരനുഭവമാണ്‌
മറക്കാനാകാത്ത അനുഭവം
അതെന്നെ അതീവ വ്യസനിപ്പിക്കുന്നു
നിങ്ങളെയും വ്യസനിപ്പിക്കുന്നുണ്ടാവും അത്‌
കാരണം
നമ്മളൊക്കെ മനുഷ്യരാണ്‌
ഒരേ ചോര.

വര്‍ഗ്ഗീയത എത്ര നിന്ദ്യം!
ഭീകരതയെപ്പറ്റി എനിക്ക്‌
ചിന്തിക്കാന്‍കൂടി വയ്യ
നമ്മുടെ ഈ കൊച്ചുകേരളം
വീണ്ടുമൊരു ഭ്രാന്താലയമാകാന്‍ പോകുകയാണോ
കഷ്ടം!
നാമതനുവദിക്കരുത്‌
ഇനി ഒട്ടുംതന്നെ അനുവദിക്കരുത്‌.

നാം കേരളീയര്‍
വിദ്യാസമ്പന്നരെന്നഭിമാനിക്കുന്നവര്‍
നമ്മുടെ സ്വത്വം -
എല്ലാം പൊയ്പ്പോയോ?
എനിക്കു ചിന്തിക്കാന്‍ വയ്യ

എന്തായാലും
മാറാട്‌ മറക്കാന്‍വയ്യാത്ത അനുഭവമായി
മറക്കാന്‍ പാടില്ലാത്ത അനുഭവം.

മാറാട്‌ എവിടെയാണ്‌?
ഞാന്‍ മറന്നുപോയി.