Bindu Krishnan
ഗണനായകാ
നീയേ ഇന്നിന്റെ ദൈവം

കണവന്‍ പോലും കടന്നു വരാതെ
സ്വന്തമായി ഒരല്പം നേരം
അതിനു കാവലായ്
പാര്‍വതിയുടെ ക്ലോണിങ്
അഹന്ത തകരുന്ന ആണിന്റെ കോപം
ഉരുളുന്ന ശിരസ്സ്
ഭാര്യയെ പേടിച്ചു ഒരു ശിവാ ഗ്രാഫ്റ്റിങ് ആനത്തല

ഒത്ത ഭീമനു വിശ്വം കറങ്ങാന്‍ വാഹനമോ?
ഒരു കുഞ്ഞുമൌസ്
മുരുകന്‍ ലോകം ചുറ്റി തളരുമ്പോള്‍
നാലു ചുവടില്‍ നിന്റെ തന്ത്രവിജയം

വിഘ്നം എന്നും പെരുകിയെ വരൂ
അതില്‍ തന്നെയാകട്ടെ സ്പെഷ്യലൈസേഷന്‍

ഗണനായകാ
നീയേ ഇന്നിന്റെ ദൈവം