R. Ramadas
"നീയൊരു ഗ്രാമീണന്‍
നിഷ്കളങ്കന്‍
ജനറല്‍ബാത്റൂമും
നാല്പതു മുറികളുമുള്ള ഹോസ്റ്റലില്‍ താമസിച്ചിട്ടുണ്ടോ
എത്ര പെണ്‍കുട്ടികളെ നിനക്കറിയാം?"

ഇത്രയും പറഞ്ഞ്
പതിവില്ലാത്തവിധം
അവള്‍ ഫോണ്‍ വെച്ചു.

അവള്‍ക്കെന്നെ ഇഷ്ടമല്ലെന്നുറപ്പായി.

പാവം നിഷ്കളങ്കന്‍, ഗ്രാമീണന്‍
ഞാന്‍, ചൂളിയൊരു വരാല്‍ പോലെ പിടഞ്ഞു
വരമ്പില്‍നിന്ന് കണ്ടത്തിലേയ്ക്കു ചാടി
ചേറില്‍ പുതഞ്ഞു.