R. Ramadas
നിങ്ങള്‍ കാണുമ്പോള്‍ ഞാന്‍
നെറ്റിയിലേയ്ക്കു ചാറിയ മുടി
ചീകിയൊതുക്കിയ ഇളം ചിരി
ചുകന്ന കുപ്പായം
പതുപതുത്ത കൈകളില്‍
താങ്കള്‍ക്കെന്റെ ഷേക്ക്ഹാന്റ്, ആശ്ലേഷം, സ്നേഹം
നിങ്ങള്‍ ചിരിക്കുന്നു!

കൊടുക്കാം കാപ്പിക്കാശെന്ന്
സ്നേഹപൂര്‍വ്വം എന്റെ വിലക്ക്
അരികെ നടന്നുപോയവളുടെ
ചന്തി നോക്കുമ്പോള്‍
അരുതേയെന്നു ഞാന്‍ കെറുവിക്കുന്നു
ചിലപ്പോള്‍ അവള്‍ അമ്മയോ അനുജത്തിയോ..
ഞാന്‍ തത്വം ചിലയ്ക്കുന്നു
കുറ്റബോധത്തിലേയ്ക്കു നിങ്ങള്‍
മുട്ടുകുത്തുന്നു

ഹ,ഹ,ഹ!
ഹ,ഹ,ഹ!
ഇതൊന്നുമല്ല സുഹൃത്തേ ഞാന്‍.

നെറ്റിയിലേയ്ക്കു ചാറിയ മുടി
ഇളംചിരി...