R. Ramadas
മുടിചീകി, പൌഡറിട്ടൊതുക്കിയെല്ലാം
ടൈ മേല്‍പ്പോട്ടിറുക്കി ഭദ്രമാക്കി
മുറ്റമിറങ്ങുമ്പോള്‍
അവസാനപടവോളം വന്നെത്തി
മറയുംവരെ നോക്കിനില്‍ക്കും ചിക്കു
അടിച്ചാലും എത്ര ഓടിച്ചാലും അങ്ങനെ.
വെളുത്ത് പഞ്ഞിമുട്ടായി പോലെ
അനുസരണയുള്ള
മുയലുപോലൊരു നായ!