Vimeesh Maniyur
അതേ സ്വഭാവമായാല്‍
പ്രഭാതമഹാകൃത്യങ്ങള്‍ക്കുശേഷം
പീടികയില്‍ച്ചെന്ന്
പത്രം വായിക്കും
അടുത്തെങ്ങാന്‍
ടി.വി വച്ചിട്ടുണ്ടോന്നു പരതും
വീടെത്തി,
ഒരു ഗ്ലാസ് പഞ്ചസാരവെള്ളം
കലക്കിക്കുടിക്കും
മൂരിങ്ങാച്ചോടടുപ്പിച്ച്
മൂത്രമൊഴിക്കും
കരിങ്കയില്‍ ചുറ്റിത്തിരിയും
കറിയ്ക്കുള്ള മാങ്ങ പറിക്കും
ആയതിനുശേഷം
ആകാശവാണിയില്‍നിന്ന്
തീരെ ഇഷ്ടമില്ലാത്ത
ഗാനങ്ങളും കേട്ട്
അടുക്കളയില്‍
കിഴക്കാംതൂക്കായിരുന്ന്
പള്ളേലോട്ട് വാരിവലിക്കും

അതുകഴിഞ്ഞും
കാറ്റിന് എന്റെ അതേ സ്വഭാവമാണെങ്കില്‍
കാര്യമായൊന്നും
ചെയ്യാനുണ്ടാവില്ല.

കൂടുതല്‍ കവിതകള്‍