Hena Rahul
ഉറയുരിയുകയാണ്
പറ്റിയ മണത്തെ
അമര്‍ന്ന ഭാരത്തെ
പുറംതിരിഞ്ഞ് കണ്ട നിഗൂഢരാത്രികളെ
സഹജീവിതത്തിന്റെ ഏകാന്തതയെ
കാലൊച്ചകളെ
ദുസ്വപ്നങ്ങളെ
അമിത വേഗങ്ങളെ
അതി ദയനീയതയെ
പൂച്ചയെപ്പോലെ പതുങ്ങി
മുറിയൊഴിയുന്ന
അവനെ