Santhosh Alex
പാര്‍ക്കിലെ ഒരു ബെഞ്ചില്‍
അവന്‍ ഒറ്റയ്ക്കിരിക്കുന്നു
അതില്‍നിന്നുയരുന്ന സംഗീതം
എല്ലാവരേയും മുഗ്ദ്ധരാക്കുന്നു
ചുരുക്കം സമയംകൊണ്ടവന്‍
ശ്രദ്ധാകേന്ദ്രമായിത്തീര്‍ന്നു

ഒരുവന്‍ കരുതി,
തിരക്കൊഴിഞ്ഞതിനുശേഷം കൈയ്യിലാക്കാം
മറ്റൊരുവന്‍ അതു സ്വന്തമാക്കാനുള്ള
തന്ത്രങ്ങള്‍ മെനഞ്ഞു

ഇവരെയെല്ലാം പിന്നിലാക്കിക്കൊണ്ട്
ഒരു കൊച്ചുകുഞ്ഞ്
ബഞ്ചിന്റെ അടുത്തേയ്ക്കു നീങ്ങിക്കൊണ്ടു പറഞ്ഞു
ഇതു മൊബൈലാ?

അവന്‍ സ്പര്‍ശിച്ചതും
വലിയൊരു സ്ഫോടനം ഉണ്ടായി
ആകാശത്ത്
മറ്റൊരു നക്ഷത്രമായി അവന്‍.