Sreekumar Kariyad
ലൂസിയില്‍ അത്‌ നിറയുന്നു
അവളെ
അതിമനോഹരിയാക്കിക്കൊണ്ട്‌.
ഇപ്പോള്‍ ഉടയുമെന്ന മട്ടിലുള്ള ലൂസി.
തോമസിന്റെ താവഴികള്‍ അടിവച്ചുകയറുമ്പോള്‍,
സ്വന്തം മനുഷ്യരൂപത്തെ അപ്രസക്തമാക്കി
തവിട്ടുനിറവും പൂച്ചക്കണ്ണുകളും ധരിച്ച്‌
ചന്ദ്രനിലേയ്ക്ക്‌
കയ്യെത്തിച്ചുകൊണ്ടിരിക്കുന്നു.