Hasan
പോകാന്‍ മറ്റൊരിടവുമില്ലാതിരിയ്ക്കുകയും
ബോറടി
പതിവിലേറെ വികാരനിര്‍ഭരമാവുകയും ചെയ്യുമ്പോള്‍

ഉറങ്ങുന്ന വാതില്‍ മുട്ടിവിളിച്ച്,
നഗരത്തോടു പറയുക,
കൂടെ വരാന്‍.

നിലവിളിയ്ക്കുകയോ
പൊട്ടിത്തെറിയ്ക്കുകയോ ചെയ്യാതെ
ക്ഷമയോടെ കൂടെ നടക്കാന്‍ പറയുക.

മുന്‍പെങ്ങും കാണിച്ചിട്ടില്ലാത്ത വീര്യം
ഇപ്പോള്‍ കാണിക്കുക.

സന്തോഷത്തിന്റെ 'ഹാ' എന്ന പേരുള്ള നഗരത്തെ
വേദനയുടെ 'ആ' എന്ന പേരു കൊണ്ട്
ആദ്യം മായ്ചു കളയുക.

മുന്‍പെങ്ങും കാണിച്ചിട്ടില്ലാത്ത മികവോടെ
ബ്രഷ് ചലിപ്പിയ്ക്കുക.

ഹോട്ടലുകള്‍ക്കും ബാങ്കുകള്‍ക്കും
ചെരിപ്പുകടകള്‍ക്കും താഴെ,
പോലീസ് സ്റ്റേഷനും റെയില്‍വേ സ്റ്റേഷനും
ബസ്സ് സ്റ്റാന്റിനും മുകളില്‍
ഒറ്റരാത്രി കൊണ്ട്
പുതിയ സ്ഥല നാമം.

പിന്തിരിഞ്ഞോടാന്‍ ശ്രമിയ്ക്കുമായിരിയ്ക്കും
നഗരം.
ഓടിച്ചെന്നു പിടികൂടുക.
തന്റെ കൈയ്യും ചേര്‍ത്ത്
ആമം വെക്കുക.

നിന്റെ പഴയ പേരിന്
ഇനി നീ വിളി കേള്‍ക്കില്ല..

സ്റ്റേഷനതിര്‍ത്തികള്‍ മനസ്സിലാവാതെ പോലീസുകാര്‍.
സ്വയം ചുരുങ്ങാനാവാതെ സ്റ്റേഷനില്‍ തീവണ്ടി.
തലയ്ക്കു കൈവെച്ച് ബസ്സ് റൂട്ടുകള്‍.
പാര്‍ക്കുകള്‍ തിരഞ്ഞു കാണാനാവാതെ കാമുകീകാമുകന്മാര്‍.
അടയാളം തെറ്റിയ അപരിചിതര്‍.

ഇനി കൈയാമം ഊരി
നഗരത്തോടു പറയുക,
നേരം പുലരുവോളം കാക്കാന്‍.

തിരിച്ചുപോവില്ല.
ക ിനമായ അപരിചിതത്വം സഹിക്കാനാകാതെ
എന്റെ നഗ്നതയ്ക്കൊപ്പം നടന്നു വരും

കടലില്‍ കുളിക്കാന്‍
നഗരം.