Gargi
റേഡിയോ മാങ്കോയിലെ പാട്ടുകള്‍ക്കൊപ്പം
റോട്ടിലങ്ങിങ്ങായ് കിടക്കുന്ന കുഴികളുടെ താളത്തിനൊപ്പവും
നൃത്തമാടിക്കൊണ്ടിരിക്കയാണവര്‍,
എന്റെ മുലകള്‍.
ഓട്ടോറിക്ഷാക്കാരന്റെ പിന്‍കാണിക്കണ്ണാടി
അവര്‍ക്കു നേരെ തിരിച്ചു വച്ചത്,
തുറന്നവ കാണാതെ കാണാതെ
മരവിച്ച ഒരു കണ്ണ്
വസ്ത്രങ്ങള്‍‍ക്കടിയില്‍ തപ്പിത്തടഞ്ഞത്
അവരറിയാഞ്ഞല്ല,
ഡാന്‍സിന്നിടയില്‍ ഇതൊന്നും ശ്രദ്ധിക്കാന്‍
അവര്‍ക്ക് സമയമേ ഇല്ല.