Jayesh
ഉഷ്ണക്കാറ്റില്‍
തീപിടിച്ചു കരിഞ്ഞ കരിമ്പനകളേ

ഉയിരൂതിയൂതി
നെല്‍വയലുകളെയുണര്‍ത്തിയ
ഉറവകളേ

ഉത്സവക്കൊടിയേന്തി
ഉറ്റുനോക്കും
കൊടിമരമേ

വെടിമരുന്നു നിറയും
കുഴിനിരന്ന വരമ്പുകളേ

എത്ര കെട്ടിവലിച്ചാലാണ്
അമ്പട്ടന്റെ വൈക്കോല്‍ഭൂതം*
നക്കിയെടുക്കും പിശാചുക്കളെ
ഒന്നൊഴിവാക്കി കുമ്മാട്ടിയെത്തുക?

*കുമ്മാട്ടി ഉത്സവത്തിന് അമ്പട്ടന് വൈക്കോലുകൊണ്ട് ഭൂതത്തെ ഉണ്ടാക്കി തീ കൊളുത്തി ഗ്രാമത്തിലൂടെ വലിച്ചുകൊണ്ടുപോകും. പിശാചുക്കളെ ഒഴിപ്പിക്കാനാണെന്നു സങ്കല്പം.