Nazeer Kadikkadu
തിരിച്ചിടുമ്പോള്‍
മത്സ്യത്തിന്റെ വെന്തുമൊരിഞ്ഞ ഇടത്തേനെഞ്ച്‌,
പൊള്ളാന്‍ തുടങ്ങുന്ന വലതുനെഞ്ചിനെക്കുറിച്ചു
പറഞ്ഞു പറഞ്ഞ്‌ എന്നെ കരയിക്കും.

പാതിവെന്ത മത്സ്യങ്ങളെ
കടലിലേക്ക്‌ തിരിച്ചുവിടും
ആഴക്കടലിലേക്ക്‌ എത്ര ആട്ടിയകറ്റിയാലും
തിരകളോടൊപ്പം തിരിച്ചുവരും
തിളച്ച എണ്ണയിലേക്കുതന്നെ തുഴഞ്ഞുകയറും.