Bindu Krishnan
പുറമേയ്ക്ക്‌
ഞാനൊരു പാവം പൂച്ചക്കുട്ടി

ഏറ്റവും സ്നേഹിക്കുന്നവരുടെ മുന്നിലേ
പല്ലും നഖവും പുറത്തെടുക്കുകയുള്ളു

അവരെ സ്നേഹത്തില്‍ നക്കി
പരിഭവത്തില്‍ മാന്തിപ്പറിച്ച്‌
കോപത്തില്‍ കടിച്ചുകീറി
ഇഞ്ചിഞ്ചായി ഞാന്‍ കൊല്ലും

എന്നെ സ്നേഹിച്ച കുറ്റത്തിനു്‌
അവര്‍ സ്വര്‍ഗ്ഗംപൂകി
എന്നുറപ്പു വരുത്തിയ ശേഷം
ഞാന്‍
നരകത്തിലേക്കു യാത്രയാകും