Pramod K M
ഒരാള്‍മാത്രം ബാക്കിവന്നു
‘ഡൌണ്‍ ഡൌണ്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി’ എന്ന്‍
തല്ലിക്കൊടുത്തത്
‘ണ്ടാവും ണ്ടാവും കമ്യൂണിസ്റ്റ് പാര്‍ട്ടി’ എന്ന്
ഏറ്റുപറഞ്ഞ്
തോക്കുകളെ കബളിപ്പിക്കാന്‍
വാക്കുകള്‍ കൂട്ടുനിന്നു.

രക്ഷപ്പെട്ട ഒരു നിലവിളി
നിലച്ച നൂറുനിലവിളികളുടെ ഓര്‍മ്മയും പേറി
അനേകായിരം മുദ്രാവാക്യങ്ങളുമായി
തിരിച്ചുവന്നു.

മണ്ണ്
തരിച്ചുനിന്നു.
----------------
*കുഞ്ഞപ്പ നമ്പ്യാര്‍: 1940കളുടെ ഒടുവിലും 1950കളുടെ ആദ്യവും കണ്ണൂര്‍ജില്ലയിലെ കണ്ടക്കൈയില്‍ നടന്ന കര്‍ഷകസമരങ്ങളിലെ പോരാളി.