Sankara Pillai. K.G
കണ്ണിനെ
കണ്ണിലെ പക്ഷിയെ
പക്ഷിതന്‍ പാട്ടിനെ
പാട്ടിലെ
വെയിലിന്‍ പടര്‍പ്പിനെ
വെയിലിലെ
കൊച്ചുകാര്‍ത്തൂനെ
കാര്‍ത്തൂന്റെ കൊട്ടേലെ
മീനിന്‍ പിടപ്പിനെ
പിടപ്പിന്‍ തിരകളെ
കാര്‍ത്തൂനെ
കണ്ണാലെ തിന്നും പരാശരസാമിയെ
കണ്ടതേയില്ല ഞാന്‍;

നൂറ്റിപ്പതിന്നാലു ബീ യില്‍ ഇടയ്ക്കിടെ
മീന്‍ വറുക്കും മണം
നൂറ്റിപ്പതിമൂന്നു സീ യില്‍ ഇന്നത്തെ
ലോകമാലിന്യങ്ങള്‍ വായിച്ചിരിക്കുമെന്‍
മൂക്ക്‌ തിരഞ്ഞുപിടിച്ചെന്നെ
തുമ്മിച്ചു തുമ്മിച്ച്‌
കാണിച്ചുതരും വരെ.

കൂടുതല്‍ കവിതകള്‍