Surabhi M S
നിറം മാറിപ്പോയൊരീ
ഉടലു ചായ്ക്കാന്‍
കാലം പകുത്തുതന്നൊരീ
നനഞ്ഞ തീരം
മാറ്റി വിരിക്കാവതോ?

കുളിരോടെ തൊട്ട
പുലര്‍ക്കാല മഞ്ഞേ,
അടുപ്പു പുകച്ച
പുലര്‍ച്ചസ്സൂര്യാ,
നിലാവു ചാറ്റിയ
പാതിരാക്കാറ്റേ
വിട
ഞെട്ടി വിട്ടുപോകുന്നു ഞാന്‍
കിനാവില്‍ ചീര്‍ത്ത നദീ,
നീന്താന്‍ ഒഴുക്കുതരൂ...

കൂടുതല്‍ കവിതകള്‍