Surabhi M S
എന്തോ
ഏതോ
എടുക്കാന്‍ മറന്നോ
ഓര്‍ത്തോ
ഏതാണ്ടെന്തോ
അകത്തുകേറി
കട്ടിളപ്പുറകിലും
കട്ടിലിന്നടിയിലും
കള്ളിപ്പെട്ടിക്കുള്ളിലും
വീതനപ്പുറത്ത്
ഉറിയിലും
അടുപ്പിലും
അളവുനാഴിയിലും
അയക്കോലിലും
മോന്തായത്തും
എല്ലാം
തപ്പി, നിരാശയായി
തടുക്കുവലിച്ചിട്ട്
ചാണകത്തറയില്‍
മൊളിമാന്തി കുത്തിയിരിപ്പായി
ഇരിപ്പുറയ്ക്കാതെ
കാറ്റിനൊപ്പം
മഴയുടെ നൂലയഞ്ഞ
കരിമ്പടക്കീഴില്‍
നടന്നുപോയി
എന്തോ
ഏതോ.

കൂടുതല്‍ കവിതകള്‍