Surabhi M S
ഉയരെ
കുന്നിന്‍മോളില്‍
ജാക്കും ജില്ലും ഒരുതൊട്ടി നീരും

താഴെ
ഓരംപറ്റി
മണിയടിച്ചുനില്‍ക്കും ജഡ്ക

പുല്‍പ്പരപ്പില്‍
പതുക്കെ നീങ്ങാനൊരുമ്പെടും
കറുത്ത ജീനിക്കുതിര

അരികെ
പച്ചപ്പടര്‍പ്പില്‍
ഊര്‍ന്നുവീഴാനോങ്ങും
വെളുത്ത പൂക്കള്‍

ജാക്കു വീണതും
നീളേ കരഞ്ഞുതൂവി
തൊട്ടിയുരുണ്ടുപോയതും
വെളുത്ത റിബ്ബണുകള്‍
മുഖം കുനിച്ചതും
എല്ലാം
ഒരു നിമിഷം

കൂടുതല്‍ കവിതകള്‍