Muraleedharan. T.K
ഇപ്പോള്‍ നിങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്ന
നനഞ്ഞു കുതിര്‍ന്ന ഓരോ കാഴ്ചകള്‍ക്കുള്ളിലും
ഇറ്റുവീഴുന്ന ഒരോ ശബ്ദത്തിനുള്ളിലും
ജീവന്‍ പിടയ്ക്കുന്നുണ്ട്‌

മുക്കാലും വെള്ളം മൂടിയ സ്കൂള്‍ ബസ്സുകള്‍ നിറയെ
കുട്ടികളുണ്ട്‌ , അവരുടെ പുറകില്‍
വീര്‍ത്ത ബാഗുകളുണ്ട്‌

അടഞ്ഞാലും തുറന്നാലും
പറഞ്ഞാലും ഇല്ലെങ്കിലും ഒക്കെ
ഒരേ അര്‍ത്ഥം വരുന്ന ഈ ഈറന്‍ചിത്രങ്ങള്‍-
ഇവ കരുതിവെയ്ക്കുക....
മഴയെക്കുറച്ച്‌ ആരെങ്കിലും കിനാവു പറയുമ്പോള്‍
അവരെകാണിക്കാന്‍ !!