Joseph. S
എലിയെ പിന്തുടര്‍ന്ന്
ഗോവണി കേറിപ്പോയ കണ്ണുകള്‍
ഓടിട്ട മേല്‍ക്കൂരയില്‍
പുക കേറുകമൂലം
ചെമ്പിച്ച നിറംകൊണ്ട ചില്ലിലെ
ചന്ദ്രനെത്തട്ടി നിന്നു

ചുണ്ടില്‍നിന്നൊരു വിളി
ഉറങ്ങുന്നോളെ ചുറ്റിപ്പിടിച്ചു
കൊണ്ടുവന്ന്
പടിയില്‍ നിര്‍ത്തുന്നു

പകലിന്‍ ഭാരംകൊണ്ടു
ചാഞ്ഞൊരാ മുഖം മെല്ലെ
ഉയര്‍ത്തി

അപ്പോളവള്‍
ഒരു പൂ മാത്രമുള്ള
ചെടിയായ് മാറുന്നുവോ?