Jayesh
ശാന്തമായൊഴുകുന്നെന്ന്
തോന്നുമ്പോഴും ,
എത്രയശാന്തമായിരുന്നു
ഇന്നലകളെന്നും
ഇപ്പോഴുമെന്നും
വെറുതെ പറഞ്ഞിരിക്കുന്നു
ചങ്ങാതിമാര്‍

എത്രയെളുപ്പത്തില്‍
ചിരിച്ചു തള്ളുന്നെല്ലാം !

വരുന്ന വഴിയേ
തങ്ങളില്‍ത്തന്നെ
അടര്‍ന്നടര്‍ ന്ന്
ചിതറുമ്പോഴും
ആരുമാരേയും
കൂട്ടിമുട്ടാതെ
എത്ര ശാന്തമായെത്തുന്നു
അവനവന്‍ കൂടുകളില്‍

എന്നിട്ടും എത്രയശാന്തമായിരുന്നെന്ന്
തോന്നുന്നില്ലാര്‍ക്കുമത്രേ