Rahna Khalid
അതൊരു വാദ്യസംഗീതമായിരുന്നു.
കുട്ടിക്കാലത്ത്,
കറങ്ങുന്നതിനൊപ്പം നിറം മാറുന്ന
മേശ വിളക്കില്‍ നിന്ന് വന്നെന്റെ
ശാ ്യങ്ങളടക്കിയിരുന്നത്.

ഉറക്കമില്ലാത്ത ഹോസ്റ്റല്‍ രാത്രികളില്‍
മതിലിനപ്പുറത്ത് നിന്നും
ചെമ്പകസുഗന്ധത്തോടൊപ്പമെന്റെ
കണ്ണുതുടച്ചത്.

ഇന്നലെ വാങ്ങിയ
കോഡ്‌ലെസ്സ് ഫോണിന്റെ റിംഗ്ടോണായി
ഉമ്മയുടെ മടിത്തട്ടെനിക്ക് മടക്കി തന്നതും.