Arya Alphons
ഞാന്‍,
നിന്റെ രാത്രിഭക്ഷണം.
നീ വിഴുങ്ങിയ
എന്റെ കണ്ണുകള്‍
നിന്റെ ആമാശയം
തപ്പിത്തടയുന്നു.
എന്റെ ഹൃദയം
പൊരിഞ്ഞ ദാഹത്താല്‍
നിന്നില്‍
നിലവിളി കൂട്ടുന്നു.
സ്ക്രീനിലെ, കോമഡി സിനിമ.
ചുണ്ടെലിത്തമാശകള്‍.
കരളപ്പെടുന്നുവോ എന്നു
സംശയിക്കുംമുമ്പേ
അധരങ്ങള്‍ മുഴുവനും
കരണ്ടുതീര്‍ന്നിരിക്കുന്നു.
കണ്ണുകളിലേയ്ക്കു നോക്കാന്‍
നേരമില്ലാതെ,
ഇരുളിലേയ്ക്കു കണ്ണുപായിച്ച്‌
ധൃതിയിലെന്നെ തിന്നുതീര്‍ത്ത്‌
പതിവുപോലെ
നീ ഓടിപ്പോയി.
അതുകൊണ്ട്‌,
നാളെ, ഞാനൊരു
പൂച്ചയെ സ്വീകരിക്കും.
കണ്ണടച്ചു പാല്‍ കുടിക്കുന്നതില്‍
പ്രസിദ്ധനാണെന്നറിഞ്ഞുകൊണ്ടുതന്നെ.

കൂടുതല്‍ കവിതകള്‍