Santhosh Nedungadi
ഇടയ്ക്ക് കവിത
കാലത്തിനുള്ളില്‍ കയറി ഒളിക്കും
ജീവിതം അതു കണ്ടുപിടിക്കും

ഇടയ്ക്ക് ജീവിതം
കാലത്തിനുള്ളില്‍ കയറി ഒളിക്കും
കവിത അതു കണ്ടെടുക്കും

(കവിത ജീവിതമായിത്തീരാറുണ്ടെങ്കിലും
ജീവിതം കവിതയാവുക അപൂര്‍വം)

ചില കവിതകളെ ഒളിപ്പിക്കാനാവതെ
കാലം നമിച്ചു നില്‍ക്കും.
അപ്പോള്‍
അതുവരെ ജീവിതത്തിനുള്ളില്‍ ‍
ഒളിച്ചിരുന്ന കവി ഇറങ്ങി വരും.

കൂടുതല്‍ കവിതകള്‍