Abhirami
നഗരം തിരക്കുകള്‍ക്കു
കാവല്‍ നില്‍ക്കുമ്പോള്‍
വരമ്പുകള്‍ റോഡിനു
വഴിമാറിക്കൊണ്ടിരുന്നു.

കൊതിമൂത്തു തര്‍ക്കമായി
ചോരച്ചാല്‍ ഒഴുകി
കാലത്തിന്‍റെ വണ്ടിച്ചക്രങ്ങള്‍
ഉരുണ്ടുരുണ്ട്
വഴിമാറി ദിശതെറ്റി

തെളിനീരൊഴുക്കിയവയെല്ലാം
ഉരുള്‍പൊട്ടിയൊഴുകുമ്പോള്‍
ആശ്രമമുറ്റത്ത്
കോണ്‍ക്രീറ്റുതണലില്‍
ആരോ മറന്നുവെച്ച അഹിംസ
പൊട്ടിയ കണ്ണടച്ചില്ലിനൊപ്പം
വാടിപ്പഴുത്തുകിടക്കുകയായിരുന്നു.

കൂടുതല്‍ കവിതകള്‍