Rafeek Ahammed
ചിലപ്പോള്‍
കറുത്തിരുണ്ട നടുക്കടലില്‍ ഒറ്റപ്പെടും.
ഇരുണ്ട തുരങ്കത്തിനകത്തു കുടുങ്ങിപ്പോകും.
ചെങ്കുത്തയാ കൊടുമുടിയുടെ തെറ്റത്ത്
തലകീഴായി ഇറുന്നുവീഴാന്‍ ഇടറും.
പാഞ്ഞുവരുന്നൊരു വണ്ടിക്കുമുന്നില്‍
പാളത്തില്‍ അനങ്ങാനാവാതെ കിടുങ്ങും.

രക്ഷപ്പെടാവുന്നതേയുള്ളൂ,
ഉണര്‍ച്ചയെ ചെറുതായി അഡ്ജസ്റ്റ് ചെയ്തുകൊണ്ട്.

എങ്കിലും
എത്ര എളുപ്പത്തില്‍ രക്ഷപ്പെടാമായിരുന്നു
എന്ന വീണ്ടുവിചാരത്തോളം ക ിനമല്ല
ഒരു ദുരന്തവും.